Header Ads

  • Breaking News

    ഒമാന്‍ എയര്‍ കോഴിക്കോട്ടേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി


    ദേശീയ വിമാന കമ്ബനിയായ ഒമാന്‍ എയര്‍ കോഴിക്കോട്ടേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 31 വരെയുള്ള ദിവസങ്ങളിലെ വിവിധ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോഴിക്കോടിന് പുറമെ മുംബൈ, സലാല, ബെംഗളൂരു, ദുബായ്, ബഹ്റൈന്‍, ഹൈദരാബാദ്, ഗോവ, ദോഹ, അമ്മാന്‍, കറാച്ചി എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
    ബോയിംഗ് 737 മാക്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് വിവിധ സര്‍വീസുകള്‍ റദ്ദാക്കുന്നത്. മാര്‍ച്ച്‌ 22നും 28നുമാണ് കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കിയത്. എന്നാല്‍, റദ്ദാക്കിയ സര്‍വീസുകളില്‍ ടിക്കറ്റെടുത്തിരുന്നവര്‍ക്ക് ഒമാന്‍ എയറിന്റെ തന്നെ മറ്റു സര്‍വീസുകള്‍ ഉപയോഗിപ്പെടുത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +96824531111 എന്ന കാള്‍ സെന്റര്‍ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad