എടവണ്ണയില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു
എടവണ്ണയില്‍ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരു വാഹനങ്ങളുടേയും ഉടമയും സഹോദരിയും മരിച്ചു. കുനിയില്‍ ഇരുമേടത്ത് മുഹമ്മദിന്റെ മക്കളായ മഹ്‌റൂഫ്(30), യാസ്‌മോള്‍(35) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ബസ് യാത്രക്കാരായ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്തിന് എടവണ്ണ -ഒതായി റോഡില്‍ മുണ്ടേങ്ങര മാലക്കാട് വളവില്‍വെച്ചാണ് അപകടം.
ചാത്തല്ലൂരില്‍നിന്നും എടവണ്ണയിലേക്ക് വരിക്കയായിരുന്ന ബസും എടവണ്ണയില്‍നിന്നും അരീക്കോടേക്ക് പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും മരിച്ച മഹ്‌റൂഫിന്റെ ഉടമസ്ഥതയിലുള്ളതാണ്. യാസ്‌മോളും കുട്ടികളും ശനിയാഴ്ച റിയാദിലെ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനിരിക്കെയാണ് അപകടം.




ليست هناك تعليقات
إرسال تعليق