വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്:
വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കാരന്തൂര്‍ തെക്കയില്‍ അസ്സന്‍ കോയയുടെ മകന്‍ ചേറ്റൂര്‍ അബ്ദുല്‍ ബഷീര്‍(48) ആണ് മരിച്ചത്. ഉമ്മളത്തൂരില്‍ വെച്ച് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഇദ്ദേഹം ഓടിച്ച പിക്കപ്പ് വാനില്‍ നിന്ന് കമ്പി ഇറക്കുന്നതിനായി കെട്ടഴിച്ചപ്പോള്‍ കമ്പി ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ليست هناك تعليقات
إرسال تعليق