കണിയാർ വയലിൽ വാഹനാപകടം 2 പേർക്ക് പരിക്ക്-ഒരാളുടെ നില ഗുരുതരം
ശ്രീകണ്ഠപുരം:
ഇന്ന് രാവിലെ 11 മണി ക്കു കണിയാർവയൽ വളവിൽ വച്ച് നടന്ന അപകടത്തിൽ 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു.അതിൽ ഒരാളുടെ നില വളരെ പരിതാപകരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞിലേരി സ്വദേശിയുടെ മാരുതി വാഗൺ കാറുമായി പൾസർ ബൈക്ക് ഇടിച്ചതിൽ ബൈക്ക് യാത്രികർ തെറിച്ചു പോവുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


ليست هناك تعليقات
إرسال تعليق