Header Ads

  • Breaking News

    മുണ്ടയാട് സമീപം ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. മരണം 2 ആയി.



    കണ്ണൂർ:
    മുണ്ടയാട് സമീപം ഉണ്ടായ വഹാനപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ഏച്ചൂർ മാച്ചേരി സ്വദേശിയായ ലിബീഷ് (25), എടയന്നൂർ കാനാട്ട് സ്വദേശിയായ ഷിബിൻ (24) എന്നിവരാണ് മരിച്ചത്. ഷിബിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ലിബീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരം പയ്യാമ്പലത്ത് സംസ്ക്കരിക്കും.പ്രണവ് ഏകസഹോദരൻ

    എതിർ ദിശകളിൽ നിന്നുമുള്ള കാറിൽ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടം ഒരു കാർ കീഴ്മേൽ മറിഞ്ഞ് നിലയിലാണ്. കാറുകൾക്ക് അകത്തു കുടുങ്ങിയ യാത്രക്കാരെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത് പോലീസും സ്ഥലത്തെത്തിയിരുന്നു. . .പരിയാരം മെഡിക്കൽ കേളേജിൽ സൂക്ഷിച്ചിരിക്കുന്ന ഷിബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്ക്കരിക്കും.ബിബിൻ,നിധിൻ എന്നിവർ സഹോദരങ്ങളാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad