ട്രെയിനിൽ നിന്നും വടകര സ്റ്റേഷനിലേക്ക് ചാടിയ യുവാവിന് ദാരുണ അന്ത്യം
വടകര:
ട്രെയിന് പതുക്കെ പോകുന്നതിനിടയില് സ്റ്റേഷനിലേക്കു ചാടിയ ഉത്തര്പ്രദേശ് സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. രാംപൂര് ഷേക്ക്പുരയില് ഷെറീഫിന്റെ മകന് ജെറീഫാണ് (23) മരിച്ചത്. വടകര റെയില്വെ സ്റ്റേഷനില് ഇന്നു പുലര്ച്ചെയാണ് സംഭവം. ജനശതാബ്ദി എക്സ്പ്രസ് പോയതിനു ശേഷമെത്തിയ സ്റ്റോപ്പില്ലാത്ത കൊച്ചുവേളി എക്സ്പ്രസ്
സ്റ്റേഷനിലൂടെ പതുക്കെ
പോവുമ്പോള് പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള് പറഞ്ഞു. ചാടിയതിനു പിന്നാലെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില് കുടുങ്ങിയ ഇയാള് തല്ക്ഷണം മരിച്ചു. കുറ്റ്യാടിയില് ഹെയര്കട്ടിംഗ് സലൂണിലെ ജോലിക്കാരനാണെന്നു പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

ليست هناك تعليقات
إرسال تعليق