രാജേശ്വരി ആശുപത്രിയിൽ കവർച്ച കുപ്രസിദ്ധ കള്ളൻ അറസ്റ്റിൽ
കണ്ണൂർ :
തളാപ്പിലെ പൂട്ടിയിട്ട രാജേശ്വരി ഹോസ്പിറ്റലിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കുളപ്പുറം തോട്ടരികുള്ള വീട്ടിൽ അൻസാർ (31) നെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപാണ് തളാപ്പിലെ പൂട്ടിയിട്ട രാജേശ്വരി ഹോസ്പിറ്റലിൽ ആളനക്കം കേട്ടതായി പരിസരവാസികൾ കെട്ടിട ഉടമയെ അറിയിച്ചത് തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിഞ്ഞത്.തുടർന്ന് കെട്ടിട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. വളപട്ടണം മയ്യിൽ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. മറ്റൊരു മോഷണ കേസിൽ ജയിലിൽ കഴിഞ്ഞതിന് ശേഷം ജനുവരി 4 നാണ് ഇയാൾ പുറത്തിറങ്ങിയത്.

ليست هناك تعليقات
إرسال تعليق