ബക്കളം ടൗണിൽ കടകളുടെ ഷട്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ച സംഘം പോലീസിനെ കണ്ട് ബൈക്കിൽ രക്ഷപ്പെട്ടു
ബക്കളം:
ബക്കളം ടൗണില്‍ കടകളുടെ ഷട്ടര്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച സംഘം പോലീസിനെ കണ്ട് ബൈക്കില്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് രണ്ടംഗ സംഘം കടകളുടെ പൂട്ട് പൊളിക്കാന്‍ ശ്രമം നടത്തിയത്.
നൈറ്റ് പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസിനെ കണ്ടതോടെ ഇവര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പുന്നക്കുളങ്ങര ഭാഗത്തേക്ക് പോയ ഇവരെ പോലീസ് പിന്തുടര്‍ന്നുവെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പരിയാരം സ്റ്റേഷന്‍ പരിധിയിലെ വീട്ടിലും ഹോട്ടലിലും മോഷണശ്രമം നടത്തിയതും ഇതേ സംഘമാണെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.

ليست هناك تعليقات
إرسال تعليق