കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് തീരുമാനമായി.
മട്ടന്നൂര്‍:
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് തീരുമാനമായി. അറൈവല്‍ ഏരിയയില്‍ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യാനാണ് അനുമതി. കിയാല്‍ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഉത്പല്‍ ബറുവ ഉള്‍പ്പടെയുള്ള അധികൃതരുമായി സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ പ്രവേശനത്തിന് അനുമതിയില്ല. വിമാനത്താവളത്തില്‍ ഓട്ടോ പാര്‍ക്കിംഗ് അനുവദിക്കില്ല. വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന് കിയാല്‍ എംഡിക്ക് നിവേദനം നല്‍കിയിരുന്നു. ഇതുവരെ വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഏരിയ വരെ മാത്രമാണ് ഓട്ടോറിക്ഷകളെ പ്രവേശിപ്പിച്ചിരുന്നത്.

ليست هناك تعليقات
إرسال تعليق