മോഷ്ടിച്ച മൊബൈല്‍ ഫോണുകളുമായി പോക്കറ്റടി വീരന്മാര്‍ പിടിയില്‍
കണ്ണൂര്‍:
മോഷ്ടിച്ച മൊബൈല്‍ ഫോണുകളുമായി പോക്കറ്റടി വീരന്മാര്‍ പിടിയില്‍. പിണറായി കമ്പനിമൊട്ടയിലെ നൗഫല്‍ (39), കോഴിക്കോട് താമരശ്ശേരിയിലെ വി കെ അബ്ദുള്‍ നാസര്‍ (52), കന്യാകുമാരി സുചീന്ദ്രത്തെ മുഹമ്മദ് ഇഖ്ബാല്‍ (53) എന്നിവരെയാണ് ടൗണ്‍ പോലീസ് ഇന്നലെ വൈകീട്ട് കാള്‍ടെക്‌സിനടുത്തുവെച്ച് അറസ്റ്റ് ചെയ്തത്.
ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികള്‍ അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന ഓട്ടോറിക്ഷയില്‍ ബഹളംവെക്കുകയും പോലീസിന്റെ വാഹന പരിശോധനയില്‍ ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണവീരന്മാരാണെന്ന് വ്യക്തമായത്.
പ്രതികളുടെ കയ്യിലുണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണ്‍ ബുധനാഴ്ച തലശ്ശേരി ബസ് സ്റ്റാന്റില്‍ വെച്ച് ബസ് യാത്രക്കാരനില്‍ നിന്നും മോഷ്ടിച്ചതാണെന്ന് മൂവരും സമ്മതിച്ചു.
തലശ്ശേരിയിലെ ഒരു കൊലക്കേസ് പ്രതി കൂടിയാണ് നൗഫലെന്ന് പോലീസ് പറഞ്ഞു.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


ليست هناك تعليقات
إرسال تعليق