Header Ads

  • Breaking News

    9Kg കഞ്ചുമായി കണ്ണൂരില്‍ 4 പേര്‍ അറസ്റ്റില്‍


    കണ്ണൂര്‍: 
    പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് ഇന്ന് രാവിലെ 7 മണിയോടെയാണ് 9 കിലോയോളം കഞ്ചാവുമായി ആദികടലായി സ്വദേശി കെ കെ സബീഹ് (22), ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ കെ. കെ സിജിത്ത് (28), ടി ഉമേഷ് (29), കതിരൂര്‍ വേറ്റുമ്മലിലെ ആര്‍ ഷബീര്‍ (32) എന്നിവരെയാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. 
    ഡി വൈ എസ് പി കെ വി വേണുഗോപാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.
    ആന്ധ്രയില്‍ നിന്ന് ബംഗലൂരു വഴി ബസ് മാര്‍ഗ്ഗം കണ്ണൂരിലെത്തിയപ്പോഴാണ് മൂന്ന് ബാഗ് നിറയെ കഞ്ചാവുമായി ഇവര്‍ പിടിയിലായത്. 
    മൂന്ന് ദിവസം മുമ്പാണത്രെ ഇവര്‍ കഞ്ചാവിനായി ആന്ധ്രയിലേക്ക് പോയത്.പ്രതികളില്‍ സബീഹും ഷബീറും നേരത്തെ കഞ്ചാവ് കേസില്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘത്തില്‍ എ എസ് ഐമാരായ മഹിജന്‍, രാജീവന്‍, ഉദ്യോഗസ്ഥരായ സുഭാഷ്, അജിത്ത്, മിഥുന്‍, മഹേഷ് എന്നിവരുമുണ്ടായിരുന്നു. 
    സമീപകാല ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇതെന്ന് പോലീസ് പറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad