Header Ads

  • Breaking News

    കുറ്റൂരിൽ വീട് കുത്തിത്തുറന്ന് 20 പവനും 57000 രൂപയും കവർന്നു.


    പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ കുറ്റൂരിൽ വീട് കുത്തിത്തുറന്ന് 20 പവനും 57000 രൂപയും കവർന്നു.
    ശനിയാഴ്ച  ഉച്ചതിരിഞ്ഞ് 3.30ന്  ശേഷമാണ്  മോഷണം നടന്നതെന്ന് കരുതുന്നു. കുറ്റൂർ അംഗൻവാടിക്ക് സമീപത്തെ എസ്.വി. അസ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്നവർ ആശുപത്രിയിൽ പോയ തക്കംനോക്കി വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്.
    ആശുപത്രിയിൽ നിന്നും തിരികെ എത്തിയപ്പോഴാണ് വീട്ടുടമസ്ഥർ മോഷണം നടന്നത് അറിഞ്ഞത്. ഉടൻ പെരിങ്ങോം പൊലീസിൽ വിവരമറിയിച്ചതിനെ ത്തുടർന്ന് എസ്.ഐ. എം. സജിത്ത് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഞായറാഴ്ച രാവിലെ വിശദ പരിശോധനയ്ക്കായി ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad