Header Ads

  • Breaking News

    ദൈവത്തിന്റെ അദൃശ്യകരമായി ഒരു പ്രൈവറ്റ് ബസ്



    പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്കു പോകുന്ന KL 59 H 999 AEY GEE  ബസും അതിലെ ജീവനക്കാരും ആണ് ഒരു ജീവന്റെ രക്ഷകരായി മാറിയത്
    പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുംവഴി  യാത്രാമധ്യേ പിലാത്തറയിൽ വച്ചു യാത്രക്കാരിയായ ഒരു സ്ത്രീയ്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആരോഗ്യനില മോശമാവുകയും ചെയ്തു  ഇത് കണ്ട ജീവനക്കാർ പിന്നെ ഒന്നും ചിന്തിച്ചു നില്കാതെ ബസിലെ യാത്രക്കാരെയും കൊണ്ട് പരിയാരം മെഡിക്കൽ കോളേജിലെക് ബസ് തിരിക്കുകയായിരുന്നു നിറയെ യാത്രക്കാരുമായി ആശുപത്രിയിലേക്കു കയറി വരുന്ന ബസ് കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും കാര്യം മനസ്സിലാക്കിയ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ഇടപെട്ടു യാത്രകാരിക് അടിയന്തിര ചികിത്സയ്ക്കുള്ള ഏർപ്പാട് ചെയ്തു  ശേഷം ബസ് കണ്ണൂരേക് യാത്ര തുടരുകയും ചെയ്തു. മറ്റൊന്നും ചിന്തിക്കാതെ മുന്നിട്ടിറങ്ങിയ ബസ് ജീവനക്കാരായ  ശീതൾ ശമൽ ഷിജു എന്നിവരെ എത്ര അഭിന്ദിച്ചാലും മതിയാവില്ല  aeygee ബസിലെ ജീവനക്കാരോടും അതിലെ മാനേജ്മെന്റിനോടും ഒരായിരം നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad