Header Ads

  • Breaking News

    വൈഫൈ ഉപയോഗിച്ച്‌ കോള്‍ ചെയ്യാം : ജിയോയുടെ പുതുവത്സര സമ്മാനം



    ജിയോ ഉപഭോക്താക്കള്‍ക്ക് ഇനി കോള്‍ ഡ്രോപ്പ് ഉണ്ടാകാതിരിക്കാനുള്ള സംവിധാനവുമായി റിലയന്‍സ് ജിയോ. മോശം സിഗ്നല്‍ കൊണ്ടുണ്ടാകുന്ന കോള്‍ ഡ്രോപ്പ് മറികടക്കാന്‍ വൈഫൈ ഉപയോഗിച്ച്‌ കോള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്.

    സിഗ്നല്‍ മോശമായാല്‍ സമീപത്ത് ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച്‌ കോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വോവൈഫൈ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. രാജ്യത്ത് പലസംസ്ഥാനങ്ങളിലും ഈ സംവിധാനം ലഭ്യമാക്കാനുള്ള പരീക്ഷണം നടന്നു വരികയാണെന്നാണ് വിവരം. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭിക്കുന്നത്.

    ജിയോ ഉപഭോക്താക്കള്‍ തമ്മില്‍ നടത്തുന്ന കോളുകള്‍ക്കായിരിക്കും തുടക്കത്തില്‍ ഈ സംവിധാനം ലഭ്യമാവുക. പിന്നീട് വ്യാപിക്കാനാണ് തീരുമാനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad