Header Ads

  • Breaking News

    ഭാര്യയെ കൊല്ലാന്‍ കെണിയൊരുക്കി, വീണത് സ്വന്തം അമ്മ: നടന്നത് നാടകീയരംഗങ്ങള്‍


    വടകര: 
    വേറിട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 
    കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്.ഇന്നലെ രാവിലെ ആറു മണിയോടെ പെട്രോള്‍, മണ്ണെണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ ഭാര്യ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്.
    മുളക്‌പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ തീകൊളുത്താന്‍ വൈകിയതിനാല്‍ ദുരന്തം ഒഴിവായി.. 
    ബഹളം കേട്ട് ഷീജയും സഹോദരന്‍ ഷാജിയും എത്തി അനില്‍കുമാറിനെ തടഞ്ഞു. . പിടിവലിക്കിടയില്‍ ഷാജിക്കും അമ്മ രമക്കും പരിക്കേറ്റു. നാട്ടുകാര്‍ ഓടിക്കൂടി അനില്‍കുമാറിനെ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി. 
    പരിക്കേറ്റ ഷാജിയും രമയും ആശുപത്രിയില്‍ ചികിത്സ തേടി. ഷീജയും അനില്‍കുമാറും വര്‍ഷങ്ങളായി വേറിട്ടുകഴിയുകയാണ്. ബന്ധം വേര്‍പെടുത്തുന്നത് സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ കേസുണ്ട് 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad