Header Ads

  • Breaking News

    ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍


    താമരശേരി:
    ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി നല്ലളം സ്വദേശി ഹാമിദും സഹായിച്ച നാല് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
    ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയും ഹാമിദും തമ്മില്‍ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.
    ഹാമിദ് പെണ്‍കുട്ടിയുമായി കൊടുങ്ങല്ലൂര്‍, കൊച്ചി, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളിലെത്തി. ഇതിനിടെ പല സമയത്തായി സുഹൃത്തുക്കളായ സല്‍മാന്‍ ഫാരിസ്, ഓതായിമംഗലം വിഷ്ണു, പള്ളിപ്പറമ്പില്‍ അഫ്താബ്, ആലപ്പാട്ട് അബ്ദുള്‍ അസീസ് എന്നിവര്‍ ഹാമിദിനെ സഹായിച്ചു.

    പെണ്‍കുട്ടിക്കും ഹാമിദിനും ഒളിവില്‍ താമസിക്കുന്നതിനും വാഹന സൗകര്യവും സുഹൃത്തുക്കള്‍ തരപ്പെടുത്തി കൊടുത്തു.
    തുടര്‍ന്ന് അഞ്ച് പേരുടെയും ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതികളെ പിടികൂടിയത്.
    പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹാമിദിന് മാത്രമാണ് സംഭവത്തില്‍ പങ്കെന്ന് വ്യക്തമായി.

    തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ലൈംഗിക അതിക്രമം നടത്തുകയും തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad