യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ വിമാന കമ്പനി; യാത്രക്കാർ ആശങ്കയിൽ
UAE യില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും അവസാനിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈനായ ജെറ്റ് എയര്‍വേയ്‌സ്. അതേസമയം കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണമാണ് പുതിയ തീരുമാനം.
ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്ന് കമ്ബനി അറിയിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ കമ്ബനി റദ്ദാക്കിയിരുന്നു.
യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്ബനിയുടെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ليست هناك تعليقات
إرسال تعليق