കണ്ണൂരില്‍ വീണ്ടും പീഡനകേസ്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
കണ്ണൂർ:
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ, കൊളച്ചേരി ചിറമ്മൽ ഹൗസിൽ ആദർശ് (19) ആണ് സി.ഐ കമലാക്ഷി അറസ്റ്റ് ചെയ്തത് പോക്സോ നിയമപ്രകാരം കേസ് എടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്‍സ്റ്റഗ്രാം വഴിയാണ് കരിങ്കല്‍ക്കുഴി സ്വദേശിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി.ഇതിനിടെ കണ്ണൂരില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണു പരാതി.
താളികാവിലെ മറ്റൊരു സുഹൃത്തും തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെയും കേസെടുത്തിട്ടുണ്ട് .

ليست هناك تعليقات
إرسال تعليق