Header Ads

  • Breaking News

    പറശ്ശിനിക്കടവ് ലോഡ‌്ജിലെ പീഡനം: കാര്‍ കസ്റ്റഡിയിലെടുത്തു


    തളിപ്പറമ്പ്:
    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒരുപ്രതിയുടെ കാർ കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി വി സി ഷബീറി (36)ന്റെ ടൊയോട്ട ലിവ കാറാണ് കസ്റ്റഡിയിലെടുത്തത്. പറശ്ശിനി പാർക്ക‌്  ലോഡ‌്ജിൽ കൂട്ടബലാത്സംഗം ചെയ്ത കേസിലും 2017 ആഗസ്തിനും 2018 ഫെബ്രുവരിക്കുമിടയിൽ കോൾമൊട്ട കുന്നുംപാറയിലെ ക്വാർട്ടേഴ്‌സിൽ  പീഡിപ്പിച്ച കേസിലും പ്രതിയാണിയാൾ.
    പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചത് മുഖ്യപ്രതി മാട്ടൂൽ നോർത്ത‌്  ജസിന്ത ബിൽഡിങ്ങിനുസമീപത്തെ കെ വി സന്ദീപിന്റെയും ഷബീറിന്റെയും കാറിലാണ്. സന്ദീപിന്റെ കെ എൽ 13 എ ബി 505 മഹീന്ദ്ര എക്സ് യുവി കാർ നേരത്തെ  കസ്റ്റഡിയിലെടുത്തിരുന്നു. കേസിലുൾപ്പെട്ട വടക്കാഞ്ചേരിയിലെ ഉപ്പേരി എടക്കാടൻ ഉഷസിൽ വൈശാഖിന്റെ മോട്ടോർ ബൈക്കും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
    പെൺകുട്ടിയുമായി  ഫെയ‌്സ്ബുക്കിലും വാട്‌സ് ആപ്പിലും ചാറ്റിങ് നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ തളിപ്പറമ്പ് ഡിവൈഎസ‌്പി  കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ അന്വേഷക സംഘം പരിശോധിച്ചുവരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad