എയർ ഇന്ത്യാ എക്സ്പ്രസിന് പുറമെ എയർ ഇന്ത്യയും കണ്ണൂരിലേക്ക്.ഡൽഹി-കണ്ണൂർ സർവീസിന് സമ്മർദ്ദം.
കണ്ണൂർ:
എയർ ഇന്ത്യാ എക്സ്പ്രസിന് പുറമെ എയർ ഇന്ത്യയുടെ വിമാനസർവീസുകളും കണ്ണൂരിൽനിന്ന് തുടങ്ങും. ശനിയാഴ്ച കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസീദാസ് എയർ ഇന്ത്യ അധികൃതരുമായി ഇതേക്കുറിച്ച് ചർച്ച നടത്തി. കണ്ണൂർ വിമാനത്താവളത്തിന്റെ സാധ്യതകളും സൗകര്യങ്ങളും മികവുറ്റതാണെന്ന് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ കണ്ണൂരിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യ തയ്യാറാകുമെന്നാണ് സൂചന. ഡൽഹി-കണ്ണൂർ സർവീസ് തുടങ്ങുന്നതിനാണ് കിയാൽ സമ്മർദം ചെലുത്തുന്നത്.
ليست هناك تعليقات
إرسال تعليق