Header Ads

  • Breaking News

    പ്രളയ സമയത്തെ ‘ഹീറോ’സിന് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് വള്ളങ്ങള്‍


    കഴക്കൂട്ടം :
     പ്രളയ ബാധിത സമയത്ത് ദുരിതകയത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ പുറപ്പെട്ട മര്യനാടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് രണ്ടു വള്ളങ്ങള്‍.
    കോഴഞ്ചേരി വലിയതറയില്‍ ഡാനി ജേക്കബാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളങ്ങള്‍ സമ്മാനമായി നല്‍കിയത്. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാനായി മര്യനാട് ഇടവകയില്‍ നിന്ന് 23 വള്ളങ്ങളിലായി 132 പേരാണ് ഒരാഴ്ച്ചയോളം നീണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.
    ഇതിനിടെ പല വള്ളങ്ങള്‍ക്കും കേടുപാടുകള്‍ സംഭിവിച്ചിരുന്നു. ഇവരുടെ സേവനത്തെ കുറിച്ച് മനസ്സിലാക്കിയാണ് ഡാനി ജേക്കബ് ഈ വ്യത്യസ്ഥമായ സമ്മാനവുമായി മത്സ്യത്തൊഴിലാളികള്‍ക്ക് അടുത്തെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad