കണ്ണൂര്‍ വിമാനത്താവളം : ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുറക്കാന്‍....
കണ്ണൂര്‍ വിമാനത്താവളം : ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുറക്കാന്‍ രണ്ടുമാസമെടുക്കും
മട്ടന്നൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ രണ്ടുമാസമെടുക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടി നടന്നുവരികയാണ്. ഒരു സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്നാണ് കിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങുന്നത്. വിമാനത്താവളത്തിന് മറ്റുമാര്‍ഗങ്ങള്‍ വഴിയുണ്ടാക്കാന്‍ കഴിയുന്ന വരുമാനത്തില്‍ പ്രധാനപ്പെട്ടതാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍.
വിമാനത്താവളത്തില്‍ ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റാളുകള്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കും . ടെര്‍മിനലിനകത്ത് മൂന്ന് സ്റ്റാളുകളാണ് തുറക്കുന്നത്. ടെര്‍മിനലിന് പുറത്ത് രണ്ട് കഫ്റ്റീരിയകള്‍ ഉദ്ഘാടനംമുതല്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
പാനീയങ്ങളും ലഘുഭക്ഷണസാധനങ്ങളും ഇവിടെ ലഭ്യമാണ്.

ليست هناك تعليقات
إرسال تعليق