Header Ads

  • Breaking News

    എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതി നിശ്ചയിച്ചു

    എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയുടെ തീയതികള്‍ നിശ്ചയിച്ചു.
    2019 ഏപ്രില്‍ 22, 23 തീയതികളില്‍ രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് പരീക്ഷകള്‍ നടത്തുക. 22 ന് പേപ്പര്‍ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയാണ്. കണക്ക് പരീക്ഷയാണ് രണ്ടാം ദിവസം.
    സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. പ്ലസ് ടു കഴിഞ്ഞ് എന്‍ജിനീയറിങ്ങിന് പോകാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ.
    അടുത്തിടെ എന്‍ജിനീയറിങ്ങിന് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. പ്ലസ് ടുവിലെ മാര്‍ക്കും എന്‍ട്രന്‍സ് റിസല്‍ട്ടും നോക്കിയാണ് പ്രവേശനം ലഭിക്കുന്നത്. പ്രവേശന പരീക്ഷയില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ സംബന്ധിച്ച്‌ അടുത്ത മാസം ആദ്യം ചേരുന്ന പരീക്ഷാ പരിഷ്‌കരണ സമിതി യോഗത്തില്‍ തീരുമാനമെടുക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad