Header Ads

  • Breaking News

    കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ആശ്വാസ വിധി


    കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ക്ക് ആശ്വാസ വിധിയുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി. പിഎസ്‌സി ലിസ്റ്റ് വഴിയുള്ള നിയമനത്തില്‍ നിന്നും ഒഴിവുകള്‍ നികത്തപ്പെടാത്ത സാഹചര്യമുണ്ടായലാണ് ഒഴിവുള്ള ബാക്കി ഇടങ്ങളിലേക്ക് നിലവിലുള്ള എം പാനല്‍ ജീവനക്കാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
    ഇത് ജോലി നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്ന എം പാനല്‍ ജീവനക്കാര്‍ക്ക് ആശ്വാസമേകുന്ന വിധിയായി. ഹര്‍ജി വിശദമായ വാദത്തിനായി നാളത്തേയ്ക്ക് മാറ്റി. ജോലി നഷ്ടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹോക്കൈടതിയുടെ നിരീക്ഷണം. പിരിച്ചു വിട്ട 4,071 താല്‍ക്കാലിക ജീവനക്കാര്‍ക്കു പകരം പിഎസ്‌സി പട്ടികയില്‍ നിന്നും നിയമന ഉത്തരവ് ലഭിച്ച 4,051 പേര്‍ക്ക് ജോലി നല്‍കുവാനായിരുന്നു കോടതി വിധി.
    എന്നാല്‍ ഇതില്‍ 1,500 പേര്‍ പോലും ജോലിക്ക് ഹാജരാകാനിടയില്ല എന്നാണ് പുതുതായി വരുന്ന വാര്‍ത്തകള്‍. മറ്റു റാങ്ക് പട്ടികയിലുള്ളവരും സര്‍ക്കാര്‍ ജോലികള്‍ നേടിയവരും ഇക്കൂട്ടത്തില്‍ ഉണ്ടാകും.ഈ സാഹചര്യത്തില്‍ ഗണ്യമായ തോതില്‍ കെഎസ്ആര്‍ടിസിക്ക് ജീവനക്കാരുടെ ദൗര്‍ബല്യം നിമിത്തം സര്‍വ്വീസുകള്‍ വെട്ടുക്കുറയ്‌ക്കേണ്ടി വരും. ഇതു യാത്രക്കാര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി എം പാനല്‍ ജീവനക്കാരെ നിയമിക്കാനുളള് വിധി പുറപ്പെടുവിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad