പുതുവര്‍ഷം : വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്
പുതുവര്‍ഷം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്. ഇന്‍ഡിഗോ, ഫ്ളൈ ദുബൈ, ജെറ്റ് എയര്‍വേയ്സ് തുടങ്ങിയ കമ്പനികളാണ് ന്യൂ ഇയര്‍ സെയിലിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ബുധനാഴ്ചയാണ് നാല് ദിവസത്തെ ന്യൂ ഇയര്‍ സെയില്‍ പ്രഖ്യാപിച്ചത്. 90-ലധികം അന്താരാഷ്ട്ര റൂട്ടുകളില്‍ 3,399 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാവുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഡിസംബര്‍ 16 വരെ ബുക്ക് ചെയ്യാം.
ഡിസംബര്‍ 27 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവിനുള്ളിലെ യാത്രകള്‍ക്കേ ഓഫര്‍ ലഭ്യമാവുകയുള്ളൂ.
ജെറ്റ് എയര്‍വേയ്സ് അന്താരാഷ്ട്ര സെക്ടറില്‍ 30 ശതമാനം ഇളവാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ജനുവരി 15 മുതലുള്ള യാത്രകളാണ് ഇങ്ങനെ ബുക്ക് ചെയ്യാനാവുന്നത്. ഇക്കണോമി, ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് 10 ശതമാനം നിരക്കിളവാണ് ഫ്‌ലൈ ദുബൈ നല്‍കുന്നത്. വിസാ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ജനുവരി മൂന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാം.

ليست هناك تعليقات
إرسال تعليق