വിനീതും സന്ദേശ് ജിങ്കനും കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്നു..!!
ISL പുതിയ സീസണിൽ ദുരന്തമായി മാറിയ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഒഴിവാക്കാനൊരുങ്ങി കൂടുതൽ താരങ്ങൾ....
നായകൻ സന്ദേശ് ജിങ്കൻ,
മലയാളി താരം സി കെ വിനീത്,
ഹോളിചരൺ നർസരി
എന്നിവർ ടീം വിടുമെന്നാണ് റിപ്പോർട്ടുകൾ.
ട്രാൻസ്ഫർ വിൻഡോ വഴിയാകും ഇവർ ടീം വിടുക.
ഐഎസ്എല്ലിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന താരമാണ് ജിങ്കൻ.
എടികെയാണ് ജിങ്കനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ആരാധകരുടെ നിരന്തര രോഷത്തിന് ഇരയായ വിനീതിനും ടീം വിട്ടുപോകാനാണ് താത്പര്യം.
ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഹോളിചരൺ നർസരിക്കും ബ്ലാസ്‌റ്റേഴ്‌സിനായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

ليست هناك تعليقات
إرسال تعليق