ബധിരയും മൂകയുമായ യുവതിക്കും മകൾക്കും പീഡനം: ഭർത്തൃ സഹോദരങ്ങളെ പോലീസ് തിരയുന്നു
ഇരിട്ടി :
മൂകയായ വീട്ടമ്മയെ വർഷങ്ങളായി പീഢിപ്പിച്ചു കൊണ്ടിരുന്ന ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈൽഡ് ലൈൻ പൊലീസിന് കൈമാറി . വീട്ടമ്മയെ പീഡിപ്പിച്ചു കൊണ്ടിരുന്നവർ മകളെ കൂടി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് വിഷയം ചൈൽഡ് ലൈനിലും പിന്നീട് പൊലീനു മുന്നിലുമെത്തിയത്.
രണ്ടിൽ കൂടുതൽ പേർ പീഢനം നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പീഢന ഭയത്താൽ അമ്മയും മകളും എതാനും ദിവസങ്ങളായി ഇപ്പോൾ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. പീഢന വിവരം മുൻപും പലരും അറിഞ്ഞിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം പരാതിയായിരുന്നില്ല. വർഷങ്ങളായി ലൈംഗികാതിക്രമങ്ങൾ തുടർന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ഇരിട്ടി പൊലീസ് സബ്ഡിവിഷന് കീഴിലാണ് സംഭവം. ശാരീരിക വെല്ലുവിളി നേരിടുന്ന വനിതകൾക്ക് പോലും സ്വന്തം വീടിനുള്ളിൽ സുരക്ഷിതത്വമില്ലെന്ന വസ്തുത പുറത്ത് വരുന്നതിന്റെ ഞെട്ടലിലാണ് മലയോരമിപ്പോൾ.

ليست هناك تعليقات
إرسال تعليق