എസ് എഫ് ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടറിക്ക് നേരെ ആക്രമണം
സഹപാഠിയുടെ കല്യാണ വിരുന്നിൽ പങ്കെടുക്കുവാൻ ചെറുവത്തൂരിൽ പോയ എസ് എഫ് ഐ തളിപ്പറമ്പ ഏരിയാ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ ഐ ശ്രീകുമാറിനെ ലീഗ് അക്രമി സംഘം വധിക്കാൻ ശ്രമിച്ചു. ചെറുവത്തൂർ പയ്യങ്കി ലീഗ് ഓഫീസിന് സമീപത്തുവച്ചാണ് പത്തോളം അക്രമിസംഘം അക്രമിച്ചത്. സുഹൃത്ത് സമീറിന്റെ കൂടെ ബൈക്കിൽ വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് അക്രമം നടന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് തൃക്കരിപ്പൂർ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ സഹപാഠിയായ
എം എസ് എഫ് പ്രവർത്തകനായ ഇജാസ് അടക്കം പത്തംഗ സംഘമാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ശ്രീകുമാറിനെ ചെറുവത്തൂർ കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പറ്റിയ പരിക്കിന് ശസ്ത്രക്രീയക്ക് വിധേയനാക്കി. തുടർന്ന് തളിപ്പറമ്പ് സഹകരണാശുപ്രതിയിലേക്ക് പ്രവേശിപ്പിച്ചു.

ليست هناك تعليقات
إرسال تعليق