Header Ads

  • Breaking News

    ആശ്വാസവുമായി സർക്കാർ ; നാലുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ


    പെൻഷന് വേണ്ടി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. ക​ഴി​ഞ്ഞ നാ​ല്​ മാ​സ​ത്തെ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ വി​ത​ര​ണം ഇന്നുമുതൽ ആ​രം​ഭി​ക്കും. ഇ​തി​നാ​യി 1893.02 കോ​ടി രൂ​പ അ​നു​വ​ദി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി ഗു​ണ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ നേ​രി​ട്ട്​ ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ തു​ക​യാ​ണ്​ ഇന്നു​ മു​ത​ൽ വി​ത​ര​ണം ചെ​യ്യു​ക.

    ആ​ഗ​സ്​​റ്റ്, സെ​പ്​​റ്റം​ബ​ർ, ഒ​ക്​​ടോ​ബ​ർ, ന​വം​ബ​ർ വ​രെ​യു​ള്ള നാ​ല്​ മാ​സ​ത്തെ പെ​ൻ​ഷ​നാ​ണ്​ ന​ൽ​കു​ന്ന​ത്. ബാ​ങ്ക്​ മു​ഖേ​ന പെൻഷൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ അ​ടു​ത്ത തി​ങ്ക​ളാ​ഴ്​​ച മു​ത​ലാ​ണ്​ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പണം എ​ത്തു​ക. ക്രി​സ്​​മ​സി​ന്​ മു​ന്നോ​ടി​യാ​യി വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ശ്ര​മം. ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ, വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, 50 വ​യ​സ്സ്​​ ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ, വി​ധ​വ പെ​ൻ​ഷ​ൻ, വി​ക​ലാം​ഗ പെ​ൻ​ഷ​ൻ എ​ന്നി​വ​യാ​ണ്​ ന​ൽ​കുന്നത്.

    ഗു​ണ​ഭോ​ക്​​താ​ക്ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ നി​ക്ഷേ​പി​ക്കു​ന്ന 976 കോ​ടി പ​ഞ്ചാ​യ​ത്ത്​ ഡ​യ​റ​ക്​​ട​റു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം എസ്ബിഐ അ​ക്കൗ​ണ്ടി​ലേ​ക്കും നേ​രി​ട്ട്​ വീ​ടു​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ 916.88 കോ​ടി വെ​ള്ള​യ​മ്പ​ലം സ​ബ്​ ട്ര​ഷ​റി​യി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ അ​ക്കൗ​ണ്ടി​ലേ​ക്കും​ മാ​റ്റാൻ ധനവകുപ്പ് അനുമതി നൽകിയിരുന്നു.

    അ​തേ​സ​മ​യം, അനർഹർ പട്ടികയിൽ ഉൾപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് നേരത്തെ ചിലയിടങ്ങളിൽ തടഞ്ഞ ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള പെൻഷൻ വിതരണം ഇപ്പോഴും നടക്കുന്നുണ്ട്. വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്ന്​ അ​ന്വേ​ഷി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ച​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad