കണ്ണോത്തെ ജനാർദ്ദനൻ അന്തരിച്ചു
കണ്ണോം:
കണ്ണോത്തെ ജനാർദ്ദനൻ അന്തരിച്ചു .
രാവിലെ 8 മണിമുതൽ 10 മണിവരെ കണ്ണോം കേരള കലാവേദിൽ പൊതുദർശനത്തിനുവെക്കുന്നതായിരിക്കും,
ഹാർട്ട് അറ്റാക്ക് മൂലം ഇന്ന് കാലത്ത് നിര്യാതനായി. സംസ്കാരം വൈകീട്ട് 3 മണിക്ക്. െനഞ്ച് വേദനയെ ഇടർന്ന് പരിയാരം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്തുവാൻ കഴിഞ്ഞില്ല. ദീർഘകാലം സി.പി.ഐ എം ചൂടപ്പറമ്പ് ബ്രാഞ്ച് സെംട്ടറിയായിരുന്നു. നിലവിൽ കണ്ണോം ബ്രാഞ്ച് അംഗമാണ് ' കർഷക സംഘം വില്ലേജ് കമ്മറ്റിയുടെ സ ഹ ഭാരവാഹിയായും കണ്ണോം പാഠ ശേഖര സമിതിയുടെ സെക്രട്ടറിയായും, കേരള വ്യാപാരി വ്യവസായി സമിതി അംഗം, കൊട്ടില സ്കൂൾ പിടിഎ, വൈസ് പ്രസിഡണ്ട് ,എസ് എം.സി അംഗം എന്നി നിലയിലും പൊതു രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. . മികച്ച കർഷകനായ ജനാട്ടൻ കണ്ണോം പാൽ സൊസൈറ്റിയുടെ ഡയരക്ടർ, ഏഴോം സർവ്വീസ് ബേങ്ക് ഡയരക്ടർ ,തളിപ്പറമ്പ് പഴം പച്ചക്കറി സൊസൈറ്റി ഡയരക്ടർ എന്നി നിലയിലും മികച്ച സേവനം ചെയ്തിട്ടുണ്ട്. സൗമ്യമായ പെരുമാറ്റവും ഊർജ്ജസ്വലമായ പ്രവർത്തന ശൈലിയും കൊണ്ട് പൊതു രംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം . മൃതദേഹം രാവിലെ 10 മണി വരെ കണ്ണോം കേരള കലാവേദിയിൽ പൊതുദർശനത്തിന് വെക്കും - തുടർന്ന് വീട്ടിലും ' സഖാവിന്റെ അകാല വേർപാർപാടിൽ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ليست هناك تعليقات
إرسال تعليق