Header Ads

  • Breaking News

    ആമസോണില്‍ ഓഫര്‍ പെരുമഴ; 80ശതമാനം വരെ ഇളവ്


    മികച്ച ഓഫറുകളുമായി ആമസോണ്‍ സെയില്‍ ആരംഭിച്ചു. ആയിരത്തിലധികം ബ്രാന്‍ഡുകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം ഉല്‍പ്പന്നങ്ങളാണ് സെയിലില്‍ അണിനിരക്കുക. സെയിലില്‍ 80 ശതമാനം വരെ ഇളവുകളോടെ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. ഡിസംബര്‍ 19 ന് വെളുപ്പിന് 12 മണി മുതല്‍ ആരംഭിച്ച ഓഫര്‍ കാലം 23 ന് അര്‍ധരാത്രി 11.59 നാണ് അവസാനിക്കുക.

    കിഡ്‌സ് വെയര്‍ മെന്‍സ് വെയര്‍ വുമണ്‍സ് വെയര്‍ തടങ്ങിയ വസ്ത്രങ്ങള്‍ ബാഗുകള്‍ വാലെറ്റുകള്‍ ലഗേജുകള്‍, ഷൂകള്‍ , വാച്ചുകള്‍ ഫാഷന്‍ ജ്യുവലറി, പ്രെഷ്യസ് ജ്യുവലറി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഇളവുകളോടെ സ്വന്തമാക്കാം.

    ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോ മോഡാ, ടൈമെക്സ്, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്‌കൈബാഗ്സ്, ഒറാ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ സെയിലില്‍ ലഭ്യമാണ്. 5000രൂപയുടെ വാങ്ങലുകള്‍ നടത്തുന്നവര്‍ക്ക് ഉപാധികളോടെ 1000രൂപ കാഷ്ബാക്ക് ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് ബാങ്ക് ഉപയോഗിക്കുന്നവര്‍ക്ക് 15ശതമാനം അധിക ക്യാഷ് ബാക്ക് നേടാം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad