Header Ads

  • Breaking News

    ബാറില്‍ മര്‍ദ്ദനം:7 പേര്‍ക്കെതിരെ കേസ്


    പയ്യന്നൂര്‍:
    പോലീസ് സ്‌റ്റേഷന്‍ റോഡിലെ ബാറില്‍ നടന്ന മര്‍ദ്ദനത്തില്‍ ബാര്‍ മാനേജരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്.
    വടക്കേ തൃക്കരിപ്പൂരിലെ ആര്‍.സുനില്‍കുമാറിന്റെ പരാതിയിലാണ് ബാര്‍ മാനേജര്‍ ദിലീപിനും കൂടെയുണ്ടായിരുന്ന ആറ് പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
    നവംബര്‍ 30നാണ് സംഭവം.സുനില്‍കുമാറും സുഹൃത്ത് സന്ദീപും പണം കൊടുത്ത് ബില്ലടച്ചിട്ടും സമയം കഴിഞ്ഞുവെന്ന്   പറഞ്ഞു   മദ്യം നല്‍കാതിരുന്നതിനെ തുടര്‍ന്നുള്ള വാക്കേറ്റത്തിനിടയിലായിരുന്നു മര്‍ദ്ദനമെന്നായിരുന്നു പരാതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad