Header Ads

  • Breaking News

    ക്രിസ്മസ് ന്യു ഇയര്‍; 5 ദിവസം ബാങ്ക് അവധി


    ക്രിസ്മസ് ന്യു ഇയര്‍ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി ബാങ്കുകൾക്ക് 5 ദിവസത്തെ അവധി. ഡിസംബര്‍ 21 മുതല്‍ 26 വരെയാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക. ഡിസംബര്‍ 21 രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബാങ്ക് തൊഴിലാളി സംഘടനകള്‍. 22 ശനി, 23 ഞായര്‍ അവധി ദിവസങ്ങളാണ്. 24 ന് മാത്രമായിരിക്കും ബാങ്കുകള്‍ തുറന്ന്് പ്രവര്‍ത്തിക്കുക അത് കഴിഞ്ഞാല്‍ 25 ക്രിസ്മസ് അവധിയും 26 ബറോഡ , ദേന ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പണിമുടക്കുമാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയിലുള്ള ഈ അവധി ദിനങ്ങള്‍ ഇടപാടുകാരെയും സാമ്ബത്തിക മേഖലയെയും വെട്ടിലാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad