20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഡിഗ്രി തലം മുതൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകുന്നു. ഇന്ത്യയ്ക്കകത്ത് വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പരമാവധി നാല് ശതമാനം പലിശ നിരക്കിൽ 10,00,000 രൂപ വരെയും ഇന്ത്യയ്ക്ക് പുറത്ത് വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 20,00,000 രൂപ വരെയും, ഈടില്ലാതെ പരമാവധി 4,00,000 രൂപ വരെയും വായ്പ ലഭിക്കും. വിശദവിവരങ്ങൾക്ക്: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471-2347768, 7152, 7153, 7156, 9446313975 വെബ് സൈറ്റ് www.hpwc.kerala.gov.in സന്ദർശിക്കുക

ليست هناك تعليقات
إرسال تعليق