Header Ads

  • Breaking News

    ജനുവരി 1 മുതല്‍ ഇത്തരം എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്താനാവില്ല



    2019 ജനുവരി 1 മുതല്‍ മാഗ്നറ്റിക്ക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാൽ യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷ്ഠിത എടിഎം കാര്‍ഡുകള്‍ പൂര്‍ണ്ണമായും പണമിടപാടിന് ഉപയോഗിക്കാം.

    നിലവിലുള്ള മാഗ്നറ്റിക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു.
    ഇതിനോടകംതന്നെ നിരവധി ബാങ്കുകള്‍ പഴയ എടിഎം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുമുണ്ട്.

    ഡെബിറ്റ് കാര്‍ഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷിതമായ ചിപ്പ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

    ഉപഭോക്താവിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രൊസസര്‍ ചിപ്പാണ് ഇത്തരം കാര്‍ഡുകളില്‍ അടങ്ങിയിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad