കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വര്‍ഗീയ ദ്രുവീകരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കെ.എം.ഷാജി വ്യക്തമാക്കി. നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവ് നല്‍കണം. വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി.
അതേസമയം, വിധിക്കെതിരെ നിയമപരമായി നേരിടുമെന്ന് ലീഗും അറിയിച്ചിട്ടുണ്ട്.
ഹീനമായ മാര്‍ഗത്തിലൂടെ എംഎല്‍എയായ കെ. എം ഷാജി കേരളത്തോട് മാപ്പ് പറയണമെന്ന് എം.സ്വരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. 2462 വോട്ടിനാണ് ഷാജി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയിരുന്നത്.

ليست هناك تعليقات
إرسال تعليق