Header Ads

  • Breaking News

    ചൂട്ടാട് തീരത്ത് കാറ്റാടി മരങ്ങൾ മുറിച്ചു കടത്തുന്നതായി പരാതി


    ചൂട്ടാട് മേഖലയിൽ കടലാക്രമണം തടയാൻ വനംവകുപ്പിന്റെ സഹായത്തോടെ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങൾ  വ്യാപകമായി മുറിച്ചു കടത്തുന്നതായി പരാതി. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായാണ് പുതിയങ്ങാടി ചൂട്ടാട് മേഖലയിൽ കാറ്റാടി മരങ്ങൾ വച്ചുപിടിപ്പിച്ചത്. കാറ്റാടിമരങ്ങൾ ഒരു പരിധിവരെ കടലാക്രമണം തടയാൻ സഹായകമായിരുന്നു...

    ചൂട്ടാട് പ്രദേശത്തു നിന്ന് നൂറുകണക്കിന് കാറ്റാടിമരങ്ങൾ ആണ് ഇതിനകം മുറിച്ച് കടത്തിയത്. രാത്രിസമയങ്ങളിലാണ് മരം മുറിച്ചു കടത്തുന്നത്. നേരത്തേ നാട്ടുകാർ അധികാരികളെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാറ്റാടി മരം മുറിച്ചു കടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പുതുതായി  മരങ്ങൾ വെച്ചപിടിപ്പിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad