Header Ads

  • Breaking News

    തളിപ്പറമ്പ് ക്ഷേത്രത്തിന് സമീപം പേയിളകിയ പശുവിന്റെ വിളയാട്ടം;രണ്ടുപേര്‍ക്ക് പരിക്ക്


    തളിപ്പറമ്പ്: 
    രാജരാജേശ്വേര ക്ഷേത്രത്തിന് സമീപം പേയിളകിയ പശു പരിഭ്രാന്തി പരത്തി. പശുവിന്റെ കുത്തേറ്റ് വീണ് പരിക്കേറ്റ രണ്ടുപേരെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശുവിന്റെ കുത്തേല്‍ക്കാതിരിക്കാ ന്‍ ഓടുന്നതിനിടയില്‍ നിരവധി പേര്‍ക്ക് റോഡില്‍ വീണും പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആറിന് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ആടിക്കുംപാറയിലെ പി.വി.നളിനി(58), കെ.വി.സന്തോഷ്(30) എന്നിവര്‍ക്കാണ് പശുവിന്റെ കുത്തേറ്റ് പരിക്കേറ്റത്.
    പശുവിനെ വെറ്റിനറി സര്‍ജന്‍ പരിശോധിച്ചശേഷം വിഷംകുത്തിവെച്ച് കൊല്ലുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad