Header Ads

  • Breaking News

    കേരള മഹിള സമഖ്യ സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും



    കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 

    15ന് രാവിലെ 11ന് ഇടുക്കി, തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കോപ്പി, ഫോട്ടോകോപ്പി എന്നിവ സഹിതം എത്തിച്ചേരണം. 

    കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2913212. 

    എല്ലാ തസ്തികയിലും 25നും 45 വയസ്സിനും ഇടയിലാണ് പ്രായപരിധി.
    സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയില്‍ എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി)/എം.എ(സൈക്കോളജി)/എം.എസ്.സി(സൈക്കോളജി)എന്നിവയാണ് യോഗ്യതകള്‍.  12,000 രൂപ പ്രതിമാസം വേതനം ലഭിക്കും.

    സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ എം.എസ്.സി/എം.എ(സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യതകള്‍.  7,000 രൂപ പ്രതിമാസം വേതനം ലഭിക്കും.

    സെക്യൂരിറ്റിക്ക് എസ്.എസ്.എല്‍.സി യാണ് യോഗ്യത.
    7,500 രൂപ പ്രതിമാസം വേതനം ലഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad