പഴയങ്ങാടി മുട്ടുകണ്ടി റിവർ വ്യൂ പാർക്ക് നിർമാണം പുരോഗമിക്കുന്നു
പഴയങ്ങാടി:
പഴയങ്ങാടി- മുട്ടു കണ്ടി പുഴയോര റോഡിലെ റിവർവ്യൂ പാർക്കിന്റെ ഇന്റെർലോക്ക് നിർമ്മാണവും പുഴയോരത്തെ വിശ്വമ കേന്ദ്ര നിർമ്മാണവും പുരോഗമിക്കുന്നു.
കല്ല്യാശ്ശേരി നിയോജക മണ്ഡലം എം.എൽ.എ ടി .വി.രാജേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പാർക്ക് നിർമ്മിക്കുന്നത്.
പാർക്കിന്റെ നിർമ്മാണം പൂർത്തിയായാൽ പുഴയോരത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറയുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. മാത്രവുമല്ല പഴയങ്ങാടി പുഴയിൽ വച്ച് നടക്കുന്ന വള്ളംകളി കാണാൻ കൂടുതൽ സൗകര്യപ്രദവുമാകും.


ليست هناك تعليقات
إرسال تعليق