Header Ads

  • Breaking News

    ഇവളാണ് പെണ്ണ് സംശയം ഏതുമില്ലാതെ പറയാം, യൂട്യൂംബും കീഴടക്കിയ നാന്‍സിയുടെ കഥ



    ആരുമില്ലാതാകുമ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നലാണ് യഥാര്‍ത്ഥ സൗഹൃദം. അത്തരമൊരു സൗഹൃദത്തിന്റെ കഥപറഞ്ഞിരിക്കുകയാണ് ഹ്രസ്വചിത്രമായ കാറ്റില്‍. തന്നേക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യം നാന്‍സി ജോണിനോട് വെളിപ്പെടുത്തുന്ന 20 മിനിറ്റാണ് ചിത്രം. ഒരുപാട് ചോദ്യങ്ങളുമായി നാന്‍സിയെ കാണാന്‍ ചെന്ന ജോണ്‍ ഒടുവില്‍ പറഞ്ഞു ഇവളാണ് പെണ്ണ്.

    അച്ഛനോട് അതെങ്ങനെ പറയുമെന്നുള്ള ഭയവും ഉത്ക്കണ്ഠയും അവളിലുണ്ടായിരുന്നു. മാത്രമല്ല ഏല്ലാവരും വെറുക്കുമോ എന്ന ഭയവും. പക്ഷേ ഇവയ്‌ക്കെല്ലാം ഉപരി ജീവിക്കണം എന്ന തീവ്രമായ ആഗ്രഹമായിരുന്നു അവള്‍ക്ക്.  ജോണിനോട് മാത്രമാണ് അവള്‍ ഇക്കാര്യം പറഞ്ഞത്. ശക്തമായ സൗഹൃദവും ചിത്രത്തിന്റെ പ്രമേയമാണ്.

    നാന്‍സിയെ അനശ്വരമാക്കിയത് ആന്‍ സലീമാണ്. 
    ജോണ്‍ ആയി എത്തിയത് ആരോണ്‍ ജൂലിയസ് പുന്നനും. 
    ടോബിന്‍ തോമസ് ഛായാഗ്രഹണവും 
    അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
     മുജീബ് മജീദാണ് സംഗീത സംവിധാനം. 
    ഡീപ്പ് ഇന്‍ ഡെബ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇജാസ് ആണ് നിര്‍മാണം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad