Header Ads

  • Breaking News

    പരിയാരം മെഡിക്കൽ കോളേജിൽഎം.ബി.ബി.എസ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ; 6 പേർക്ക് പരിക്ക്


    പരിയാരം: 
    പരിയാരം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. ആറു പേർക്ക് പരിക്കേറ്റു. 2013 – 2014 ബാച്ചുകളിലെ വിദ്യാർത്ഥികളാണ് സൈക്കിൾ ചെയിൻ, കമ്പിപ്പാര എന്നിവയുമായി ഇന്നലെ രാത്രി ഒമ്പതോടെ ഹോസ്റ്റലിൽ ഏറ്റുമുട്ടിയത്. മെഡിക്കൽ കോളജ് പോലീസെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചയച്ചത്.



    2014 ബാച്ചിലെ അതുൽ മോഹനൻ (22), സഞ്ജീവ്.പി.ജോൺസൺ (22), അജേഷ്(23), ആനന്ദ് (23), 2013 ബാച്ചിലെ റിജോ ജോർജ് (23), അസീം (23) എന്നിവർക്കാണ് പരിക്ക്. മെസ് രൂപീകരണവുമായി ബന്ധപ്പെട്ടാണ്ഇരുവിഭാ ഗവും ഏറ്റുമുട്ടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവിഭാഗവും തമ്മിൽ നിലനിന്നു വരുന്ന സംഘർഷമാണ് തുറന്ന സംഘട്ടനത്തിലെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad