Header Ads

  • Breaking News

    ലൈംഗിക അതിക്രമം തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിനികള്‍ക്ക് നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം


    പാറ്റ്‌ന :  
    പീഡന ശ്രമം തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് ബീഹാറില്‍ നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം.  പ്രദേശത്തെ യുവാക്കള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് ചെറുക്കാന്‍ ശ്രമിച്ച 34 കുട്ടികളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്‌. പന്ത്രണ്ടിനും പതിനാറി ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ്  യുവാക്കാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. 

    പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോപോളിലെ ത്രിവേണിഗഞ്ചിലാണ് സംഭവമുണ്ടായത്. യുവാക്കള്‍ സര്‍ക്കാര്‍ വിദ്യാലയമായ കസ്തൂര്‍ബ റസിഡന്‍ഷ്യല്‍ സ്‌കൂളിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഇത് തടഞ്ഞ പെണ്‍കുട്ടികള്‍ ഇവരോട് പോകാന്‍ പറഞ്ഞു. ഇത് കേള്‍ക്കാന്‍ തയ്യാറാകാഞ്ഞ സംഘം വിദ്യാര്‍ഥിനികളെ ആക്രമിക്കുകയായിരുന്നു. 

     രണ്ട് മണിക്കൂറിന് ശേഷം യുവാക്കള്‍ രക്ഷിതാക്കളുമായെത്തി സ്‌കൂളിലേക്ക് അതിക്രമിച്ചു കടക്കുകയും വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad