പഴയങ്ങാടിയിൽ തത്കാൽ റിസർവേഷൻ എപ്പോഴും തകരാറിൽ...
റെയിൽവേ സ്റ്റേഷനിൽ തത്കാൽ ടിക്കറ്റ് റിസർവേഷനെത്തുന്നവർക്ക് എപ്പോഴും ദുരിതം തന്നെ... സാങ്കേതിക തകരാർ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.. ഇതേസമയം മറ്റ് റെയിൽവേ സ്റ്റേഷനിലാണെങ്കിൽ റിസർവേഷൻ നടക്കുന്നുമുണ്ട്. ഇന്നലെ രാവിലെ ഇവിടെ തത്കാൽ ബുക്ക് ചെയ്യാനെത്തിയവർ പലരും മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്കും ഓൺലൈൻ ബുക്കിങ് കേന്ദങ്ങളിലേക്കും പോവുകയായിരുന്നു.
രാത്രി ഒരുമണി മുതൽ തന്നെ തത്കാൽ റിസർവേഷന് ഇവിടെ ക്രമനമ്പറിട്ട് ടിക്കറ്റ് കൗണ്ടറിൽ അപേക്ഷ വയ്ക്കാറുണ്ട്. ഇങ്ങനെ അപേക്ഷ വച്ചവർ പലരും അവസാന നിമിഷം വരെ കാത്ത് നിന്ന് റിസർവ് ചെയ്യാൻ പറ്റാതെ മടങ്ങി പോകാറാണെന്നാണ് പരാതി. ഇത്തരത്തിലുളള പ്രശ്നം കാരണം പലരും ഇവിടെ തത്കാൽ റിസർവേഷന് വരാൻ മടിക്കുന്നു....


ليست هناك تعليقات
إرسال تعليق