പരിയാരം മെഡിക്കൽ കോളേജിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ്
കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. തിങ്കളാഴ്ച (29.10.2018) രാവിലെ 10 മണിക്ക് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖാന്തിരമാണ് നിയമനം. പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.സി കഴിഞ്ഞ് ഡി.എം.ഇ അംഗീകരിച്ച ഡി.സി.വിടി കോഴ്‌സ് പാസായിരിക്കണം എന്നതാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.
താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം, ഇന്റർവ്യൂ ദിവസം രാവിലെ 9.30 മണിക്ക് മുമ്പ് പരിയാരം മെഡിക്കൽ കോളേജിലെ എച്ച്.ആർ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
_____________________________________________________________
നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം നൽകുന്നതിനായി 88 91 565 197 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ മെസ്സേജ് അയക്കുക...

ليست هناك تعليقات
إرسال تعليق