Header Ads

  • Breaking News

    രാഗം തിയറ്ററിന്റെ പൂട്ടു തുറന്ന് ‘കായംകുളം കൊച്ചുണ്ണി’

    അഞ്ചു വര്‍ഷം പൂട്ടിക്കിടന്ന രാഗം തിയറ്ററിന്റെ പൂട്ടു തുറന്ന് ‘കായംകുളം കൊച്ചുണ്ണി’


    തൃശുരിലെ കലാപ്രേമികളെ ആവേശത്തിലാഴ്ത്തി രാഗം തിയറ്ററില്‍ വീണ്ടും തിരശ്ശീലയുയര്‍ന്നു. നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ആദ്യ പ്രദര്‍ശന ചിത്രം. തിയറ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. നിവിന്‍ പോളിയടക്കം കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യ ഷോ കാണുന്നത് രാഗം തിയറ്ററില്‍ നിന്നാണ്.

    1974 ആഗസ്റ്റ് 24 നാണ് രാഗത്തില്‍ ആദ്യ സിനിമാ പ്രദര്‍ശനം നടക്കുന്നത്. രാമു കര്യാട്ടിന്റെ നെല്ല് ആയിരുന്നു ആദ്യ പ്രദര്‍ശന ചിത്രം. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ രാഗത്തിലെത്തിയിരുന്നു. പിന്നീട് മള്‍ട്ടിപ്ലക്‌സ് തിയറ്ററാക്കാന്‍ അഞ്ച് വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ തിയറ്റര്‍ പുതുപുത്തന്‍ സാങ്കേതിക വിദ്യകളോടെയാണ് മടങ്ങി വന്നിരിക്കുന്നത്. സിംഗിള്‍ സ്‌ക്രീനാണ് ഒരുങ്ങിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ്സില്‍ 540 സീറ്റ്, ബാല്‍ക്കണിയില്‍ 240 സീറ്റ്, ലക്ഷ്വറി ബോക്‌സില്‍ 20 സീറ്റ് അങ്ങനെ ആകെ മൊത്തം 800 സീറ്റുകളാണുള്ളത്.


    റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി രാജകീയ വരവ് ആഘോഷമാക്കിയിരിക്കുകയാണ് മലയാള സിനിമാ ലോകം. മലയാള സിനിമാ ചരിത്രത്തിലാദ്യമായി 351 ല്‍ പരം തീയേറ്ററുകളില്‍ 1700 പ്രദര്‍ശനങ്ങളാണ് നടക്കുക. അതിനൊപ്പം കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടക്കും. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad