Header Ads

  • Breaking News

    മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന; അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി


    ചെന്നൈ: 
    മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി. വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) കുഞ്ഞിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. സിസിടിവി ക്യാമറിലെ പരിശോധനയിലാണ് കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമായത്.

     മുലപ്പാല്‍ നല്‍കുമ്പോള്‍ കടുത്ത നെഞ്ചുവേന ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ കൊല്ലുകയായിരുന്നെന്ന് ഉമ പൊലീസില്‍ മൊഴി നല്‍കി.  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും  സംശയാസ്പദമായ സാഹചര്യത്തില്‍  പുലര്‍ച്ചെ ഒരു സ്ത്രീ കുഞ്ഞിനെയുമായി നടന്നുപോകുന്നത് കാണാനായി. ഇതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായിരുന്നു അതെന്നുംകണ്ടെത്തുകയായിരുന്നു. 

    പ്രസവത്തിനുശേഷം ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഉമ പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ സമീപത്തെ തടാകത്തില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.നെഞ്ചുവേദനയുടെ കാര്യം ഭര്‍ത്താവിനെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലെന്നും ഉമ പൊലീസിന് മൊഴിനല്‍കി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad