Header Ads

  • Breaking News

    നിങ്ങൾക്കും സന്ദർശിക്കാം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.
    ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതി.
    പ്രവേശനം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 വരെ...


    കണ്ണൂർ: നിർമാണം പൂർത്തിയായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഈ മാസം അഞ്ചു മുതൽ 12 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് പ്രവേശനം നൽകുക. തിരിച്ചറിയൽ കാർഡുമായെത്തണം. സന്ദർശകരുടെ വാഹനങ്ങൾ വിമാനത്താവളത്തിന്റെ കാർ പാർക്കിങ് സ്ഥലത്ത് നിർത്തിയിടണം. സി ഐ എസ് ഫ്  സുരക്ഷാ സേനയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിക്കണം. ടെർമിനൽ കെട്ടിടത്തിനുള്ളിൽ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും അനുവദിക്കില്ല. പ്ലാസ്റ്റിക് സാധനങ്ങളും മറ്റും പരിസരത്ത് ഉപേക്ഷിക്കാനും പാടില്ല. വിമാനത്താവളത്തിന് ഭൂമി വിട്ടു നൽകിയവർക്കും പ്രവാസികൾക്കും പൊതു ജനങ്ങൾക്കും വിമാനത്താവളം കാണാൻ അവസരം ഒരുക്കുകയാണെന്നും കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad