Header Ads

  • Breaking News

    തള്ളിനിൽക്കുന്ന ഡിവൈഡർ കമ്പിയിൽ തട്ടി വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്


    പരിയാരം : ദേശീയപാതയിൽ യാത്രക്കാർക്ക് ഭീഷണിയായി ഡിവൈഡർ കമ്പികൾ. പരിയാരം ഗവ. ആയുർവേദ കോളേജ് സ്റ്റോപ്പിനരികിൽ ദേശീയപാതയിൽനിന്ന്‌ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഡിവൈഡറിന്റെ ഇരുമ്പുകമ്പികളിൽ ബൈക്ക് കുരുങ്ങി അപകടം. ബുള്ളറ്റിൽ സഞ്ചരിച്ച രണ്ടുപേർക്ക് പരിക്കേറ്റു. കാപ്പുങ്ങൽ സ്വദേശികളായ അർജുൻ (28), ജിതിൻ (34) എന്നിവർക്കാണ് പരിക്കേറ്റത് 
    ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് തിരിയുമ്പോഴാണ് കമ്പിയിൽ തട്ടി നിയന്ത്രണം വിട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് തിരിയുമ്പോഴാണ് കമ്പിയിൽ തട്ടി നിയന്ത്രണം വിട്ടത്. ഉടൻഉടൻതന്നെ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു. അർജുനെ പിന്നീട് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. 
    റോഡിലേക്ക് തള്ളിനിൽക്കുന്ന കൂർത്ത കമ്പികൾ രാത്രികാലങ്ങളിൽ ശ്രദ്ധയിൽപ്പെടില്ല. വസ്ത്രങ്ങൾ കുരുങ്ങിയും അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായ ഈ ഇരുമ്പു കമ്പികൾ അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad