വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത..!!! എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കും!
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാല്‍ ആണ് സിബിഎസ്ഇക്ക് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിരുന്നു. 9, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ സ്കൂള്‍ അസസ്മെന്റിന്റെ അടിസ്ഥാനത്തിലാകും ജയിപ്പിക്കുക. 10, 12 ക്ലാസുകളില്‍ മെയിന്‍ വിഷയങ്ങളില്‍ മാത്രമാകും പരീക്ഷ നടത്തുക.
No comments
Post a Comment